വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറി നിർമാണം ആരംഭിക്കുമ്പോൾ തന്നെ നിയമ പ്രശ്നങ്ങൾ നേരിടുന്നു. ഒരു മയാമി കോടതി ജഡ്ജ് മയാമി ഡേഡ് കോളജിന്റെ വസ്തു ട്രംപ് പ്രസിഡൻഷ്യൽ ലൈബ്രറി ഫൗണ്ടേഷന് കൈമാറുന്നതിന് അനുകൂലമായ വിധി പുറപ്പെടുവിക്കുന്നതിൽ നിന്ന് വിട്ടു നിന്നു.
ഡേഡ് കോളജ് ബോർഡ് ഓഫ് ട്രസ്റ്റീസ് ഇതിനു മുൻപ് ബിസ്ക്കയെൻ ബുൾവാർഡിലെ പാഴ്സലിൽ നിന്ന് 2.63 ഏക്കർ കൈമാറുവാൻ ഗവർണർ റോൺ ഡി സാന്റിസിന്റെ ഓഫീസും ഫ്ലോറിഡ മന്ത്രിസഭയും വോട്ടു ചെയ്തിരുന്നു.
സർകുട് ജഡ്ജ് മാവേലി റൂയിസ് പറഞ്ഞത് കോളജ് സെപ്റ്റംബറിൽ ഇതിനു വേണ്ടി നൽകിയ നോട്ടീസ് അപര്യാപ്തമാണ് എന്നാണ്. "ഈ കോടതി ആ നോട്ടീസ് യുക്തിഭദ്രമായിരുന്നു എന്ന് കരുതുന്നില്ല' എന്ന് ജഡ്ജ് തുടർന്ന് പറഞ്ഞു.
പ്രതിഭാഗം വക്കീലന്മാർ ഈ വസ്തു കൈമാറ്റം ഫ്ലോറിഡ സൺഷൈൻ നിയമം പാലിക്കുന്നതായി വാദിച്ചിരുന്നു. ഈ വസ്തു ഉൾപ്പെടുന്ന പാർസൽ ഫ്രീഡം ടവറിനടുത്തുള്ള ഒരു വൂൾഫ്സൻ ക്യാമ്പസ് പാർക്കിംഗ് ലോട് ആണ്. വാദികൾ ഈ വസ്തു 25 മില്യൺ ഡോളറിനു 2004ൽ വാങ്ങിയതാണെന്നും ഇക്കാര്യത്തിൽ മറ്റൊരു യോഗം കൂടി വേണമെന്ന് വാദികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
ഈ വാദം പിന്താങ്ങുന്നവർ പുതിയ തൊഴിൽ, വികസന അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറയുമ്പോൾ എതിരാളികൾ സുതാര്യത ഇല്ലായ്മയെ കുറിച്ച് പറഞ്ഞു. പ്രസിഡൻഷ്യൽ ലൈബ്രറികൾ സാധാരണ സ്വകാര്യ ഫണ്ടിംഗിലൂടെ ആരംഭിക്കുകയും പിന്നീട് നാഷണൽ ആർകൈവ്സ് മേൽനോട്ടം നടത്തുകയുമാണ് പതിവ്.
ഡെവലപ്പർ ഗിൽ ഡെസെർ പറഞ്ഞത് ഫ്ലോറിഡ ട്രംപിന് പ്രത്യേക സ്നേഹം നൽകിയിട്ടുണ്ട്. അത് ട്രംപ് തിരികേ നൽകുകയാണ്. ട്രംപ് ലൈബ്രറി ഫ്ലോറിഡയിൽ, മയാമിയിൽ വരുന്നതിൽ ഞങ്ങൾക്ക് വലിയ അഭിമാനമുണ്ട്.
വൈറ്റ് ഹാവ്സിന്റെ ഭാഗമായി എന്തെങ്കിലും നിർമാണങ്ങൾ സൗത്ത് ഫ്ലോറിഡയിൽ നഗരത്തിന്റെ ഹൃദയ ഭാഗത്തു ഉയർന്നു കാണുന്നത് തികച്ചും അഭിമാനകരമാണ്. ഒരു ലൈബ്രറി യാഥാർഥ്യമായി, ആളുകൾക്ക് പുസ്തകം എടുക്കുവാനും തിരികെ നൽകുവാനും അവസരം ലഭിക്കുക ഒരു വലിയ ഭാഗ്യം ആയിരിക്കും എന്ന് ഡെസെർ തുടർന്ന് പറഞ്ഞു.
വൈറ്റ് ഹാവ്സ് അതിന്റെ കിഴക്കു വശത്തെ ഒരു ഭാഗം പൊളിച്ചു മാറ്റുകയാണ്. അവിടെ 250 മില്യൺ ഡോളർ ചെലവഴിച്ചു ഒരു ബോൾ റൂം നിർമിക്കുകയാണ് ഉദ്ദേശം. ട്രംപിനെ ഇഷ്ടപ്പെടാത്തവർ അതെ നിലപാട് തുടരുന്നു എന്നാണ് അപ്പ്രൂവൽ റേറ്റിംഗ് സർവേകൾ പറയുന്നത്.
സിവിക്സിന്റെ ഡേറ്റ പറയുന്നത് ട്രംപ് പരമ്പരാഗതമായി യാഥാസ്ഥിക പടിഞ്ഞാറ്, തെക്കൻ സംസ്ഥാനങ്ങളിൽ ഇപ്പോഴും ശക്തമായ പിന്തുണയോടെ നില കൊള്ളുകയാണെന്നാണ്. ഈ സംസ്ഥാനങ്ങളിൽ നിർണായകമായ ഭൂരിപക്ഷം ട്രംപ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയിരുന്നു. ഡെമോക്രറ്റിക് വശത്തേക്ക് ചാഞ്ഞ സംസ്ഥാനങ്ങൾ ട്രംപിനെ എതിർത്ത് വോട്ടു ചെയ്തിരുന്നു.